കടുത്ത പനിയും ശ്വാസം മുട്ടും; മല്ലികാർജുന ഖാർഗെ ആശുപത്രിയിൽ

kharge

എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ ആശുപത്രിയിൽ. ബുധനാഴ്ചയാണ് ചികിത്സക്കായി ഖാർഗെയെ ബംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസ്സവുമുണ്ടായതോടെയാണ് ഖാർഗെയെ ആശുപത്രിയിലേക്ക് മാറ്റിയത്

83കാരനായ ഖാർഗെയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. 

സെപ്റ്റംബര് 24ന് പട്‌നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7ന് നാഗാലാൻഡിലെ കൊഹിമയിൽ മറ്റൊരു പൊതുറാലിയിൽ പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്‌നം
 

Tags

Share this story