ഹിമാചലിൽ ബിജെപിക്ക് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി

kuldeep

ഹിമാചൽപ്രദേശിൽ ബിജെപിക്ക് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. ആറ് എംഎൽഎമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് സ്പീക്കർ അയോഗ്യരാക്കിയത്. ബാക്കിയുള്ള എംഎൽഎണാരെ ഒപ്പം നിർത്താൻ മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖു ഷിംലെയിൽ യോഗം വിളിച്ചിട്ടുണ്ട്

എഐസിസി നിരീക്ഷകർ സംസ്ഥാനത്തെ സ്ഥിതിഗതികളെ കുറിച്ച് ഇന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയ്ക്ക് റിപ്പോർട്ട് നൽകും. പാർട്ടി നൽകിയ വിപ്പ് ലംഘിച്ച് ധനബിൽ പാസാക്കുമ്പോൾ അടക്കം വിട്ടുനിന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആറ് എംഎൽഎമാരെയും അയോഗ്യരാക്കിയത്

എംഎൽഎമാരിൽ നിന്ന് ഇന്നലെ സ്പീക്കർ കുൽദീപ് സിംഗ് പഠാനിയ വിശദീകരണം തേടിയിരുന്നു. മറുപടി നൽകാൻ ഏഴ് ദിവസത്തെ സാവകാശം വേണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.
 

Share this story