ഹിൻഡൻബർഗ് റിപ്പോർട്ട്: സമിതിക്കായി കേന്ദ്രം നിർദേശിച്ച പേരുകൾ തള്ളി സുപ്രീം കോടതി

supreme court

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ ഓഹരിവിപണിയിലെ തകർച്ച പഠിക്കാൻ നേരിട്ട് സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി. കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച പേരുകൾ സമിതിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ നൽകിയ പേരുകൾ അംഗീകരിച്ചാൽ സർക്കാരിന്റെ സമിതിയാണെന്ന തോന്നലുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞു

കോടതിയുടെ തിരക്കുകൾ കാരണം സിറ്റിംഗ് ജഡ്ജിയെ വെക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാ ഏജൻസികളും സമിതിയുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും സത്യം കൊണ്ടുവരണമെന്നും അദാനിക്കെതിരെ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും കേന്ദ്രം അറിയിച്ചു.
 

Share this story