ഹിൻഡൻബർഗ് റിപ്പോർട്ടിൽ ജെപിസി അന്വേഷണം വേണം; വായടപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് ഖാർഗെ

kharge

പാർലമെന്റിൽ വായ അടപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം അംഗീകരിക്കില്ലെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. അദാനിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ പോലും അന്വേഷണ ഏജൻസികൾ തയ്യാറാകുന്നില്ലെന്ന് ഖാർഗെ ആരോപിച്ചു. ഖാർഗെയുടെ പരാമർശങ്ങൾ രേഖയിൽ നിന്ന് നീക്കിയതിനെതിരെ രാജ്യസഭയിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിച്ചു

മോദി, അദാനി വിരുദ്ധ പരാമർശങ്ങളാണ് രാജ്യസഭാ രേഖയിൽ നിന്നും നീക്കിയത്. അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ടിൽ ജെപിസി അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ജെപിസി അന്വേഷണം ആവശ്യപ്പെടുന്നത് എങ്ങനെ സഭാ ചട്ടത്തിന് വിരുദ്ധമാകും. വായടപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല

എൽഐസിയിലും എസ് ബി ഐയിലും ജനങ്ങളുടെ കോടിക്കണക്കിന് പണമുണ്ട്. അത് അദാനിക്ക് കൈമാറിയത് ചോദ്യം ചെയ്യണ്ടേ. അന്വേഷണ ഏജൻസികൾ അദാനിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ പോലും തയ്യാറാകുന്നില്ല. പാർലമെന്ററി ജീവിതത്തിൽ ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും ഖാർഗെ പറഞ്ഞു.
 

Share this story