ഹിന്ദി തെരിയാത്, പോടാ....; ബിജെപിയുടെ വിമർശനത്തിന് മറുപടിയുമായി ഉദയനിധി

udayanidhi

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിമർശനത്തിന് മറുപടിയുമായി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഈ നീതി കെട്ടവരെ തിരിച്ചറിയുക എന്ന ബിജെപിയുടെ ഹിന്ദിയിലുള്ള പോസ്റ്റിന് താഴെയായിരുന്നു ഉദയനിധിയുടെ മറുപടി. ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലായിരുന്നു ഉദയനിധിക്കെതിരായ പോസ്റ്റ്. അവർ രാമക്ഷേത്രത്തെ എതിർക്കുകയും സനാതന ധർമത്തെ അപമാനിക്കുകയും ചെയ്യുന്നു എന്നാണ് പോസ്റ്റിലുള്ളത്

ഇതിന് താഴെ ഹിന്ദി തെരിയാത്, പോടാ എന്ന വാചകങ്ങൾ എഴുതിയ ടീ ഷർട്ട് ധരിച്ച ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു ഉദയനിധി. ചിരിക്കുന്ന സ്‌മൈലിക്കൊപ്പമായിരുന്നു ഫോട്ടോ.


 

Share this story