പ്രണയദിനത്തിൽ നായകളുടെ വിവാഹം നടത്തി ഹിന്ദു മുന്നണിയുടെ പ്രതിഷേധം
Tue, 14 Feb 2023

വലന്റൈൻസ് ഡേയ്‌ക്കെതിരെ വിചിത്ര പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി. പ്രണയ ദിനത്തിൽ നായകളുടെ വിവാഹം നടത്തിയാണ് ഹിന്ദു മുന്നണി പ്രതിഷേധിച്ചത്. തമിഴ്‌നാട്ടിലെ ശിവംഗയിലാണ് സംഭവം. വലന്റൈൻസ് ഡേ ഇന്ത്യൻ സംസ്‌കാരത്തിന് വിരുദ്ധമാണെന്നാണ് ഇവർ പറയുന്നത്
നായകലെ വസ്ത്രങ്ങളും മാലകളും ധരിപ്പിച്ച ശേഷം വിവാഹം കഴിപ്പിക്കുകയായിരുന്നു. തുടർന്ന് നായകളെ സ്വതന്ത്രരാക്കി വിടുകയും ചെയ്തു. വലന്റൈൻസ് ദിനത്തിൽ പൊതുവിടങ്ങളിൽ കമിതാക്കൾ മോശമായി പെരുമാറുകയാണെന്നും ഇതിനെ എതിർക്കാനാണ് പട്ടികല്യാണം നടത്തിയെന്നും ഹിന്ദു മുന്നണി പ്രവർത്തകർ പറഞ്ഞു.