ജോലിയിൽ നിന്ന് ഭാര്യയെ പിരിച്ചു വിട്ടു; ഉടമയെ ക്രൂരമായി മർദിച്ച് ഭർത്താവ്

Local News

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് തൊഴിലുടമയെ ക്രൂരമായി മർദിച്ച് ഭർത്താവ്. വടക്കൻ ബംഗളൂരുവിലെ ആവലഹള്ളിയിലുള്ള സ്കിൻ ഷൈൻ യൂണിസെക്സ് സലൂണിലാണ് സംഭവം. ഭർത്താവും കൂട്ടാളികളും ചേർന്നാണ് തൊഴിലുടമയെ മർദിച്ചത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. മർദനത്തിന് ഇരയായ മോഹൻ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച വൈകുന്നേരം സലൂണിൽ അതിക്രമിച്ചു കയറിയ സംഘം മോഹൻ കുമാറിനെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച മോഹൻ കുമാറിൻ്റെ ഭാര്യ ശ്രീജയ്ക്കും മർദ്ദനമേറ്റു. സുഷമയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags

Share this story