ഭാര്യയെ വെട്ടിക്കൊന്നു, മക്കളെ എറിഞ്ഞുകൊന്നു; അമ്മയെ വെടിവെച്ചും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

up

്്അഞ്ചംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. യുപി ലക്‌നൗവിൽ നിന്ന് 90 കിലോമീറ്റർ അകലെ പാൽഹാപൂർ ഗ്രാമത്തിലാണ് സംഭവം. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ അനുരാഗ് സിംഗ്(42) ആണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്

അമ്മ സാവിത്രിയെ(65) ഇയാൾ ആദ്യം വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നാലെ ഭാര്യ പ്രിയങ്കയെ(40) കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 12, 9, 6 വയസ്സുള്ള മൂന്ന് മക്കളെ വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാൾ സ്വയം വെടിവെച്ച് മരിച്ചു

ലഹരിക്കടിമയായ യുവാവിനെ ലഹരിമുക്ത കേന്ദ്രത്തിൽ ആക്കണമെന്ന് പറഞ്ഞ് കുടുംബം പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഈ ആവശ്യം ആവർത്തിച്ചതോടെ വീട്ടിൽ വഴക്കുണ്ടായി. പിന്നീടാണ് കൂട്ടക്കൊലപാതകം അരങ്ങേറിയത്‌
 

Share this story