ഭാര്യക്ക് മത്സരിക്കാൻ സീറ്റ് നൽകിയില്ല; അസമിലെ കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ടു

nara

ലോക്‌സഭാ തെരഞ്ഞെടുപ്പ് പതിവാതിൽക്കൽ നിൽക്കെ കോൺഗ്രസിന് മറ്റൊരു തിരിച്ചടി. അസമിൽ മുൻ മന്ത്രിയും എംഎൽഎയുമായ ഭരത് ചന്ദ്ര നാര കോൺഗ്രസ് വിട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാര്യക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി

ലഖിംപൂർ സീറ്റിലേക്ക് മുൻ കേന്ദ്രമന്ത്രി കൂടിയായ തന്റെ ഭാര്യ റാണി നാരയെ മത്സരിപ്പിക്കണമെന്ന് ഭരത് ചന്ദ്ര ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയ ഉദയ് ശങ്കർ ഹസാരികയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി

ഇതോടെയാണ് ഭരത് ചന്ദ്രയുടെ രാജി. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ഞാൻ രാജി വെക്കുന്നു എന്ന ഒറ്റവരി കത്താണ് മല്ലികാർജുന ഖാർഗെയ്ക്ക് കൈമാറിയത്.
 

Share this story