ഭാര്യയെ കഴുത്തറുത്ത് കൊന്നു, മകനെ വീട്ടിൽ പൂട്ടിയിട്ടു; യുവാവ് മെട്രോ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

police line

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് മെട്രോ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഡിഎൽഎഫ് ഫേസ് 3യിൽ താമസിക്കുന്ന ഗൗൗരവ് ശർമയാണ് കൗശാംബി മെട്രോ സ്‌റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. ഭാരയ് ലക്ഷ്മിയുടെ(23) കഴുത്തറുത്ത ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. പിന്നാലെ ഏഴ് വയസുള്ള മകനെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്

കുട്ടിയുടെ നിലവിളി കേട്ട അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് വാതിൽ തുറന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
 

Share this story