ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ കമാൻഡറെ വധിച്ചു; സുപ്രധാന വിജയമെന്ന് സൈന്യം
Nov 2, 2020, 10:00 IST
ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹീദ്ദിൻ കമാൻഡറെ വധിച്ചു. ഡോ.സെയ്ഫുള്ള എന്നയാളെയാണ് വധിച്ചത്. റിയാസ് നായ്കൂവിനെ സൈന്യം വധിച്ചതോടെ സംഘടനയുടെ മേഖലയിലെ നേതൃത്വം ഏറ്റെടുത്തയാളാണ് സെയ്ഫുള്ള.
സെയ്ഫുള്ളയെ വധിച്ചത് ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ സുപ്രധാന വിജയമാണെന്ന് സൈന്യം വ്യക്തമാക്കി. ഹിസ്ബുളിന്റെ ഒന്നാംനിരയിലുള്ള കമാൻഡറാണ് സെയ്ഫുള്ളയെന്നും വിജയകരമായ ദൗത്യമായിരുന്നു ഇതെന്നും ജമ്മു കശ്മീർ പോലീസ് മേധാവി ദിൽബാഗ് സിംഗ് വാർത്ത ഏജൻസി എഎൻഐയോട് വ്യക്തമാക്കി.
ദക്ഷിണ കശ്മീരിൽ നിന്ന് ശ്രീനഗറിലെത്തിയ സെയ്ഫുള്ള ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാസേന തിരച്ചിൽ നടത്തിയത്.