ഡൽഹി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ആക്രമണം
Feb 12, 2026, 17:06 IST
പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിന് നേരെ ഡൽഹിയിൽ ആക്രമണം. ഡൽഹി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് ഇർഫാൻ ഹബീബിന് നേരെ വലിച്ചെറിയുകയായിരുന്നു. ബക്കറ്റ് വിദ്യാർഥികൾക്കിടയിലാണ് വീണത്. ബക്കറ്റിലുണ്ടായിരുന്ന വെള്ളം ഇർഫാൻ ഹബീബിന്റെ ദേഹത്ത് തെറിച്ചു
ഡൽഹി സർവകലാശാല ആർട്‌സ് ഫാക്കൽറ്റിക്ക് മുന്നിൽ ഇന്നുച്ചയ്ക്ക് ശേഷമാണ് സംഭവം. വിദ്യാർഥി സംഘടനയായ ഐസയുടെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എബിവിപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം
തനിക്ക് നേരെയുള്ള ആക്രമണശ്രമം അസഹിഷ്ണുതയുടെ തെളിവാണെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. തന്റെ ദേഹത്ത് കുറച്ച് വെള്ളം വീണുവെന്ന് മാത്രമേയുള്ളുവെന്നും മറ്റ് കുഴപ്പങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി
