ചരിത്രനേട്ടം: മൂന്നാം വട്ടവും എൻഡിഎയ്ക്ക് തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

Modi

ന്യൂഡൽഹി: മൂന്നാം വട്ടവും എൻഡിഎയ്ക്ക് തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്തു വർഷവും നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്നും മൂന്നാം വട്ടവും എൻഡിഎയിൽ വിശ്വാസമപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുന്നെന്നും മോദി എക്സിൽ കുറിച്ചു.

അതിനിടെ, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. വാരാണസിൽ നിന്നു മത്സരിച്ച മോദി വിജയിച്ചെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ‌ ഭൂരിപക്ഷം കുറഞ്ഞ കാഴ്ചയാണ് ഉണ്ടായത്. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായായിരുന്നു മോദിയുടെ എതിരാളി. 2019 ൽ 4,79,505 വോട്ടുകളുടെ ലീഡ് നേടിയിരുന്ന മോദിക്ക് ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. വാരാണസിയിൽ നോട്ടയ്ക്ക് 8257 വോട്ടുകളും ലഭിച്ചു.

Share this story