ചരിത്രം അറിയണം: ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകുമെന്ന് ബിജെപി നേതാവ്
Sat, 27 May 2023

ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കുമെന്ന് ബിജെപി കർണാടക പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസ്, ബജ്‌റംഗ് ദൾ തുടങ്ങിയ വർഗീയ സംഘടനകളെ നിരോധിക്കാൻ തങ്ങൾക്ക് മടിയില്ലെന്ന് പറഞ്ഞ മന്ത്രി പ്രിയങ്ക് ഖാർഗെക്ക് മറുപടിയുമായാണ് കട്ടീൽ രംഗത്തെത്തിയത്.
പ്രിയങ്ക് ഖാർഗെ ആർഎസ്എസിനെ നിരോധിക്കുന്നതിനെ കുറിച്ച് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎസ്എസ് ആണ്. നമ്മളെല്ലാവരും ആർ എസ് എസ് സ്വയംസേവകരാണ്. ജവഹർലാൽ നെഹ്‌റുവും ഇന്ദിര ഗാന്ധിയും നരസിംഹ റാവു സർക്കാരുമൊക്കെ ആർ എസ് എസിനെ നിരോധിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആർ എസ് എസിനെയോ ബജ്‌റംഗ് ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകും. ഈ രാജ്യത്തിന്റെ ചരിത്രം മനസ്സിലാക്കിയാൽ മതി. പ്രിയങ്ക് ഖാർഗെ അയാളുടെ നാവ് നിയന്ത്രിക്കണമെന്നും നളിൻ കുമാർ കട്ടീൽ പറഞ്ഞു.