നാഗാലാൻഡിൽ ചരിത്രം പിറന്നു; ആദ്യമായി രണ്ട് വനിതാ സ്ഥാനാർഥികൾ വിജയിച്ചു
Thu, 2 Mar 2023

നാഗാലാൻഡിൽ ആദ്യമായി രണ്ട് വനിതാ സ്ഥാനാർഥികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. സൽഹൂതുവോനുവോ ക്രൂസെയും, ഹെകാനി ജഖാലു എന്നിവരാണ് നിയമസഭയിലേക്ക് വിജയിച്ചത്. സംസ്ഥാന പദവി ലഭിച്ച് 60 വർഷമായിട്ടും ഇതുവരെ ഒരൊറ്റ വനിതാ എംഎൽഎ പോലുമില്ലാതിരുന്ന സംസ്ഥാനമാണ് നാഗാലാൻഡ്.
രണ്ട് സ്ഥാനാർഥികളും ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയിൽ (എൻഡിപിപി) നിന്നുള്ളവരാണ്. വെസ്റ്റേൺ അംഗമി എസിയിൽ നിന്ന് സൽഹൗതുവോനുവോ ക്രൂസ് വിജയിച്ചപ്പോൾ ദിമാപൂർ-III മണ്ഡലങ്ങളിൽ ഹെകാനി ജഖാലു വിജയിച്ചു. എൽജെപിയുടെ അജെറ്റോ ജിമോമിയെ 1536 വോട്ടുകൾക്ക് ഹെകാനി ജഖാലു പരാജയപ്പെടുത്തി