തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ ബന്ധുക്കൾ

Dead

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കരണായി സ്വദേശി പ്രവീണിനെയാണ് (25) കൊലപ്പെടുത്തിയത്.

പ്രവീണിന്‍റെ ഭാര്യ ശർമിളയുടെ സഹോദരനും ബന്ധുക്കളും ചേർന്നാണ് കൊലപാതകം നടത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രവീണിനെ വളഞ്ഞ നാലംഗസംഘം ബാറിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് പ്രവീണും ശർമിയും വിവാഹിതരായത്. ശർമിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇതേത്തുടർന്നാണ് പ്രവീണിനെ കൊലപ്പെടുത്തിയത്.

Share this story