ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; ചാരിറ്റി പ്രവർത്തകനടക്കം വൻസംഘം അറസ്റ്റിൽ

Case
.

ഹൈദരാബാദ്: ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയിരുന്ന എട്ടംഗസംഘത്തെ ഹൈദരാബാദിൽ പിടികൂടി. ഹൈദരാബാദിലെ ഫോർച്യൂൺ ഹോട്ടലുടമയും രാംനഗർ സ്വദേശിയുമായ അഖിലേഷ് ഫലിമാൻ എന്ന അഖിൽ, ഹോട്ടൽ മാനേജർ രഘുപതി എന്നിവരടക്കം എട്ടുപേരെയാണ് പൊലീസ് പിടികൂടിയത്.

രാംനഗറിൽ അഖിലേഷിന്‍റെ ഉടമസ്ഥതയിലുള്ള 'ഫോർച്യൂൺ' എന്ന ഹോട്ടൽ കേന്ദ്രീകരിച്ച് വൻ പെൺവാണിഭമാണ് നടന്നിരുന്നത്. ഇതുസംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതോടെ സെൻട്രൽ സോൺ ടാസ്ക് ഫോഴ്സും ആബിഡ്സ് പൊലീസും സംയുക്തമായി റെയ്ഡ് നടത്തുകയായിരുന്നു. പ്രതികളിൽ നിന്ന് 22 മൊബൈൽ ഫോണുകൾ കണ്ടെത്തുകയും ഹോട്ടലിലുണ്ടായിരുന്ന 16 സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് തെറ്റിധരിപ്പിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന യുവതികളെ പീന്നിട് ലൈംഗികത്തൊഴിലിന് നിർബന്ധിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Share this story