വോട്ടെണ്ണലിന് മണിക്കൂറുകൾക്ക് മുന്നെ വൻ കുതിപ്പോടെ ഓഹരി വിപണി; നേട്ടമുണ്ടാക്കി വൻ കമ്പനികൾ

stock

വോട്ടെണ്ണൽ ദിനത്തിന് തലേ ദിവസമായ ഇന്ന് ഓഹരി വിപണികളിൽ വൻ കുതിപ്പ്. റെക്കോർഡ് ഉയരത്തിലാണ് ഓഹരി സൂചികകൾ ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 3.55 ശതമാനം ഉയർന്ന് 76,000 പോയിന്റ് കടന്നു. നിഫ്റ്റി നാല് ശതമാനം ഉയർന്ന് 23,338.70 എന്ന റെക്കോർഡിലേക്കെത്തി

അദാനി പോർട്‌സ്, അദാനി എന്റർപ്രൈസസ്, പവർ ഗ്രിഡ് കോർപറേഷൻ, ശ്രീറാം ഫിനാൻസ്, എൻടിപിസി എന്നിവ നിഫ്റ്റിയിലെ പ്രധാന നേട്ടത്തിലാണ്. നിഫ്റ്റി പി എസ് യു ബാങ്ക് നാല് ശതമാനം ഉയർന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നേട്ടം കൊയ്തു


ള്ളിയാഴ്ച ക്ലോസ് ചെയ്ത 83.46നെ അപേക്ഷിച്ച് ഇന്ത്യൻ രൂപ ഇന്ന് 47 പൈസ ഉയർന്ന് 82.99 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയിൽ പുതിയ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസ് പറഞ്ഞു. ബിജെപി അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയാണ് ഓഹരി വിപണികളിൽ വൻ കുതിപ്പ് അനുഭവപ്പെടുന്നത്. 

Share this story