ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; പിടികൂടിയത് 1800 കോടിയുടെ മയക്കുമരുന്ന്

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; പിടികൂടിയത് 1800 കോടിയുടെ മയക്കുമരുന്ന്
ഗുജറാത്ത് തീരത്തിനടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയിൽ നിന്ന് 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരി മരുന്ന് അധികൃതർ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ ഗുജറാത്ത് എടിഎസുമായി ചേർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തിയ ഓപറേഷന്റെ ഫലമായാണ് നടപടി. കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടയുടൻ അനധികൃത ചരക്ക് ഉപേക്ഷിച്ച് കള്ളക്കടത്തുകാർ സമുദ്രാതിർത്തി കടന്ന് രക്ഷപ്പെട്ടു. കടലിൽ നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് കൂടുതൽ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ഗുജറാത്ത് തീരത്ത് സംശയാസ്പദമായ പ്രവർത്തനങ്ങളെ കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഏപ്രിൽ 12, 13 തീയതികളിലെ രാത്രിയിലാണ് സംയുക്ത ഓപറേഷൻ നടത്തിയെന്ന് കോസ്റ്റ് ഗാർഡിന്റെ പത്രക്കുറിപ്പിൽ പറയുന്നു.

Tags

Share this story