മുംബൈയിൽ ഐഫോൺ 17 വാങ്ങാൻ വൻ തിരക്ക്; ആപ്പിൾ സ്റ്റോറിന് മുന്നിൽ കൂട്ടത്തല്ല്
Sep 19, 2025, 14:51 IST

മുംബൈയിൽ ഐ ഫോൺ വാങ്ങാനുള്ള തിരിക്കിനിടെ ഫോൺ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് കൂട്ടത്തല്ല് നടന്നത്. ആപ്പിൾ സ്റ്റോറിന് പുറത്ത് ആളുകൾ ഐ ഫോൺ 17 വാങ്ങാനായി തിങ്ങിനിറഞ്ഞ് നിൽക്കുന്നതും പിന്നീട് സംഘർഷമുണ്ടാകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്
സംഘർഷത്തിന് പിന്നാലെ ചിലരെ സുരക്ഷാ ജീവനക്കാർ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരുന്നതും കാണാം. സുരക്ഷാ ജീവനക്കാർ കാര്യക്ഷമമായി ഇടപെടാത്തതാണ് സംഘർഷത്തിന് കാരണമായതെന്ന് ചിലർ ആരോപിച്ചു. പുലർച്ചെ 5 മണി മുതൽ ക്യൂ നിന്നവരുണ്ട്.
ഇതിനിടയിൽ ചിലർ വരിതെറ്റിച്ച് കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ആപ്പിളിന്റെ പുതിയ ഐ ഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ എയർ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകൾ ഇന്ന് മുതലാണ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്.