ഞാൻ അജയ്യനാണ്, എന്നെ തടയാനാകില്ല; രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് ട്വീറ്റ്

rahul

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആഘോഷം. ലീഡ് കേവല ഭൂരിപക്ഷത്തിന് മുകളിൽ എത്തിയതോടെ കോൺഗ്രസ് ഓഫീസുകളിലും തെരുവുകളിലും പ്രവർത്തകർ പതാകയുമേന്തി ആഹ്ലാദ പ്രകടനം ആരംഭിച്ചിട്ടുണ്ട്. വോട്ടെണ്ണൽ തുടങ്ങും മുമ്പ് തന്നെ ഡൽഹി എഐസിസി ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു

രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് വിജയം ആഘോഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഞാൻ അജയ്യനാണ്, എനിക്കിപ്പോൾ ആത്മവിശ്വാസമുണ്ട്, ഇന്ന് എന്നെ തടയാനാകില്ല എന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് 117 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ബിജെപി 75 സീറ്റിലും ജെഡിഎസ് 25 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്.
 

Share this story