പാർട്ടി പറഞ്ഞാൽ അമേഠിയിലും മത്സരിക്കാൻ തയ്യാർ; താൻ എളിയ പ്രവർത്തകനായ ശിപായി മാത്രമെന്ന് രാഹുൽ

rahul

പാർട്ടി പറഞ്ഞാൽ അമേഠിയിലും മത്സരിക്കാൻ തയ്യാറെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും മല്ലികാർജുന ഖാർഗെയും നേതൃത്വവുമാണ് തീരുമാനമെടുക്കേണ്ടത്. താൻ കോൺഗ്രസിന്റെ എളിയ പ്രവർത്തകനായ ശിപായി മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാളെ സമാപിക്കുകയാണ്. ജനുവരി 14ന് മണിപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര നാളെ മുംബൈ ദാദർ ശിവാജി പാർക്കിൽ നടക്കുന്ന റാലിയോടെയാണ് സമാപിക്കുന്നത്. 

സമാപന സമ്മേളനത്തിലേക്ക് പ്രധാന കക്ഷി നേതാക്കളെയൊക്കെ ക്ഷണിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, എസ് പി നേതാവ് അഖിലേഷ് യാദവ്, എൻസിപി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
 

Share this story