ജനങ്ങളോടൊപ്പം നിൽക്കുന്ന പാമ്പാണ് ഞാൻ; വിഷപ്പാമ്പ് പരമാർശത്തിൽ ഖാർഗെക്ക് മറുപടിയുമായി മോദി

modi

വിഷപ്പാമ്പ് പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയെ വേരോടെ തുടച്ചുനീക്കി ശക്തമായ രാഷ്ട്രം സൃഷ്ടിക്കാനുള്ള സർക്കാർ ശ്രമം കോൺഗ്രസിന് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് കോൺഗ്രസ് തന്നെ വിഷപ്പാമ്പ് എന്ന് വിളിച്ചതെന്നും നരേന്ദ്ര മോദി പറഞ്ഞു. കർണാടകയിലെ കോലാറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ഈശ്വരന്റെ  കഴുത്തിൽ ഒരു പാമ്പ് തങ്ങി നിൽക്കുന്നുണ്ട്. ഈ രാജ്യത്തെ ജനങ്ങൾ എനിക്ക് ഈശ്വരനെപ്പോലെ തുല്യരാണ്. അവരോടൊപ്പം നിൽക്കുന്ന അവരുടെ പാമ്പാണ് ഞാൻ. മെയ് 13 ന് കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന് മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി സംസ്ഥാനം കൊള്ളയടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. എന്നാൽ ജനങ്ങൾക്ക് അവരെ കുറിച്ച് ബോധ്യമുള്ളതിനാൽ അത് സംഭവിക്കില്ലെന്നും മോദി പറഞ്ഞു. 

Share this story