ഭാര്യയുടെ പീഡനം സഹിക്കാൻ വയ്യ; ജീവിക്കാൻ താത്പര്യമില്ല: ദയാവധത്തിന് അനുമതി തേടി യുവാവ്
സൂറത്ത്: ഗുജറാത്തിൽ ഭാര്യയുടെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് യുവാവ് ദയാ മരണത്തിന് അനുമതി തേടി. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ കിരിത് പട്ടേലാണ് തനിക്ക് ദയാ മരണത്തിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയത്.
ദാമ്പത്യ ജീവിതത്തിലെ പീഡനം കാരണം ജീവിക്കാൻ താത്പര്യമില്ലെന്നാണ് യുവാവ് പറയുന്നത്. ഭാര്യയുമായി എന്നും തർക്കങ്ങളാണെന്നും നിരന്തര പീഡനത്തിന് ഇരയാണെന്നുമാണ് യുവാവ് ആരോപിക്കുന്നു. നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. നിയമപരമായി നീതി ലഭിക്കാത്തതിനാലാണ് മരിക്കാൻ തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു. ഇപ്പോൾ ദയവധത്തിന് അനുമതി വേണമെന്നാണ് യുവാവിൻ്റെ ആവശ്യം.
പട്ടേലിൻ്റെയും ഭാര്യയുടെയും മൂന്നാമത്തെ വിവാഹമാണിത്. 2024 നവംബർ 14 നാണ് ഇവർ വിവാഹിതരായത്. മുൻ ഭാര്യ മകനെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പൊലീസിനെ സമീപിച്ചിട്ടും പരാതിയുമായി ബന്ധപ്പെട്ട് ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പട്ടേൽ ചൂണ്ടിക്കാട്ടി. നടപടി സ്വീകരിക്കണമെന്ന് അധികാരികളോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു. നിലവിലെ ഭാര്യയെ കൊള്ളക്കാരി എന്നാണ് പട്ടേൽ വിശേഷിപ്പിക്കുന്നത്. വിവാഹ മോചനത്തിനായി വലിയ തുകയാണ് ആവശ്യപ്പെടുന്നതെന്നും അദേഹം പറഞ്ഞു. ഭാര്യ അവരുടെ മുൻ ഭർത്തക്കാന്മാരിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയതായി ആരോപണമുണ്ടെന്നും അദേഹം പറഞ്ഞു. ഭാര്യയും മറ്റ് ബന്ധുക്കളും ചേർന്ന് പണത്തിനായി തന്നെ വേട്ടയാടുകയാണെന്നാണ് ആരോപണം. അതിനാൽ മരിക്കാൻ അനുമതി വേണമെന്നും പട്ടേൽ ആവശ്യപ്പെട്ടു.
