ഇനി ചാടിക്കളിക്കാൻ ഇല്ല; ഇനിയുള്ള കാലം എൻഡിഎയിൽ തുടരുമെന്ന് നിതീഷ് കുമാർ

nitish

ഇനിയുള്ള കാലം എൻഡിഎയിൽ തന്നെ തുടരുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിച്ചു. ഒരിക്കൽ കൂടി എൻഡിഎയിൽ വന്നു. ഇവിടെ ഇനി സ്ഥിരമായി ഉണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു. 

മുമ്പ് ബിജെപിയും ജെഡിയുവും ഒന്നിച്ചായിരുന്നു. ഇടയ്ക്ക് രണ്ട് തവണ ഞാൻ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചു. ഇപ്പോൾ ഒരിക്കൽ കൂടി എൻഡിഎയിൽ വന്നിരിക്കുന്നു. ഇനി സ്ഥിരമായി ഇവിടെയുണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു. ഇന്നലെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെഡി നഡ്ഡ എന്നിവരുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു

2005 മുതൽ ബിഹാറിന്റെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു. അന്ന് മുതൽ പ്രവർത്തനം തുടരുകയാണ്. അതിനാൽ നിങ്ങൾ വിഷമിക്കേണ്ടതില്ലെന്നും മാധ്യമങ്ങളോട് നിതീഷ് പറഞ്ഞു
 

Share this story