എത്ര നാൾ അവിടെ ഇടുമെന്ന് അറിയില്ല; ജയിലിലേക്ക് മടങ്ങും മുമ്പ് അനുയായികളോട് കെജ്രിവാൾ

kejriwal

ജയിലിലേക്ക് മടങ്ങും മുമ്പ് അനുയായികൾക്ക് വൈകാരിക സന്ദേശവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജൂൺ 2ന് ജയിലിലേക്ക് മടങ്ങും. എത്രനാൾ ഇവിടെ ജയിലിൽ ഇടുമെന്ന് അറിയില്ല. വൈകിട്ട് മൂന്ന് മണിക്ക് തിഹാർ ജയിലിലേക്ക് മടങ്ങും. ഇനി നിങ്ങൾക്കൊപ്പം ഉണ്ടാകില്ലെങ്കിലും നിങ്ങൾക്ക് മരുന്ന്, വൈദ്യുതി, ചികിത്സ തുടങ്ങിയവ ഉറപ്പാക്കും

തന്റെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കണം. തന്റെ ജീവൻ നഷ്ടമായാലും ഏകാധിപത്യത്തിന് എതിരായ പോരാട്ടം തുടരണമെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ചിലാണ് അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജൂൺ 1 വരെയാണ് സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയത്. ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന കെജ്രിവാളിന്റെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയിരുന്നു.
 

Share this story