എനിക്ക് ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല; വിമർശകർക്ക് മറുപടിയുമായി സോനം വാങ്ചുക്

സോനം

ഡൽഹിയിൽ നടക്കുന്ന വിവിധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിമർശകർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സാമൂഹിക പ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക്. തനിക്ക് ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെ (Character Certificate) ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്താമാക്കി.

​നീറ്റ് പരീക്ഷാ ക്രമക്കേടുകൾ, ഡൽഹി സർവകലാശാലാ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ, പൊലീസ് അതിക്രമങ്ങൾ എന്നീ വിഷയങ്ങൾ മുൻനിർത്തി രാജ്യതലസ്ഥാനമായ ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ വിഷയങ്ങളിൽ കൃത്യമായ നടപടിയും ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പ്രതിപക്ഷ എം.പിമാരും രംഗത്തുണ്ട്. നീറ്റ് വിഷയം ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.

Tags

Share this story