ബിജെപിയിൽ ചേരാൻ വലിയ ഓഫർ ലഭിച്ചു; കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്ന് സുശീൽ കുമാർ ഷിൻഡെ

shinde

ബിജെപിയിൽ ചേരാൻ തനിക്കും മകൾ പ്രണീതി ഷിൻഡെക്കും വൻ ഓഫർ ലഭിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് സുശീൽ കുമാർ ഷിൻഡെ. താൻ അടിയുറച്ച കോൺഗ്രസ് വിശ്വാസിയാണ്. പാർട്ടി വിടില്ലെന്നും സുശിൽകുമാർ ഷിൻഡെ പറഞ്ഞു. പ്രണീതിക്കും എനിക്കും ബിജെപിയിൽ നിന്നും ഓഫർ ലഭിച്ചിരുന്നു. എന്നാൽ അത് എങ്ങനെ സാധ്യമാകും. എന്റെ ജീവിതം മുഴുവൻ കോൺഗ്രസിൽ ആയിരുന്നു. മറ്റൊരു വീട്ടിലേക്ക് പോകുന്നത് എങ്ങനെ സാധ്യമാകും. പാർട്ടി മാറുന്നത് എന്റെ ആലോചനയിൽ പോലുമില്ല എന്നും സുശീൽ കുമാർ ഷിൻഡെ പറഞ്ഞു

ബിജെപിയിൽ നിന്നുള്ള ഏത് നേതാവാണ് ഓഫറുമായി സമീപിച്ചത് എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ ഷിൻഡെ തയ്യാറായില്ല. മറിച്ച് അതൊരു വലിയ നേതാവാണ് എന്ന് മാത്രമായിരുന്നു പ്രതികരണം. താൻ ഒരു അടിയുറച്ച കോൺഗ്രസുകാരനാണെന്നും കോൺഗ്രസ് വിട്ട് എങ്ങോട്ടും പോകില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

Share this story