കോൺഗ്രസിലേക്ക് ക്ഷണമുണ്ടായിരുന്നു, പക്ഷേ പോകില്ല: സദാനന്ദ ഗൗഡ

gowda

കോൺഗ്രസിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡ. ബിജെപി തനിക്ക് സീറ്റ് നൽകാത്തതിൽ വിഷമമുണ്ട്. കോൺഗ്രസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നു. പക്ഷേ പോകില്ല. ഇത്തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു

കോൺഗ്രസിൽ ചേരാനൊരുങ്ങുന്ന ഗൗഡ മൈസൂരിൽ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർഥിയാകുമെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ വന്നത്. ബിജെപി സ്ഥാനാർഥി യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർക്കെതിരെയാകും ഗൗഡ മത്സരിക്കുകയെന്നതും റിപ്പോർട്ടുകൾ വന്നിരുന്നു

ബംഗളൂരു നോർത്തിൽ നിന്നുള്ള എംപിയാണ് സദാനന്ദ ഗൗഡ. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകാത്തതിൽ ഗൗഡക്ക് കടുത്ത അതൃപ്തിയുണ്ട്. ശോഭ കരന്തലജെയാണ് ഇവിടെ ബിജെപി സ്ഥാനാർഥി.
 

Share this story