തനിക്കും ഇതുപോലൊരു വീട് തന്റെ കുട്ടിക്കാലത്ത് ലഭിച്ചിരുന്നുവെങ്കിലെന്ന് ആശിച്ചുപോവുകയാണ്: വികാരാധീനനായി പ്രധാനമന്ത്രി

PM Mudi

മുംബൈ: പിഎം ആവാസ് യോജന ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കും ഇതുപോലൊരു വീട് തന്റെ കുട്ടിക്കാലത്ത് ലഭിച്ചിരുന്നുവെങ്കിലെന്ന് ആശിച്ചുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സോളാപൂരിൽ ഭവന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പിഎം ആവാസ് യോജന-അർബൻ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് വീട് കൈമാറുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി വികാരനിർഭരമായി സംസാരിച്ചത്. പിഎം ആവാസ് യോജന പദ്ധതി പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ഗൃഹനിർമ്മാണ പദ്ധതി ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. 2014ൽ താൻ നൽകിയ വാക്കായിരുന്നു അത്. തനിക്കും ഇതുപോലൊരു വീട്ടിൽ കഴിയാനുള്ള ഭാഗ്യം തന്റെ കുട്ടിക്കാലത്ത് ലഭിച്ചിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ച് പോവുകയാണ്. സോളാപൂരിലെ ആയിരക്കണക്കിന് വരുന്ന പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി തന്റെ പ്രതിജ്ഞ നിറവേറ്റാൻ കഴിഞ്ഞുവെന്നതിൽ അത്യധികം സന്തോഷവാനാണ് താനെന്നും അദ്ദേഹം അറിയിച്ചു.

Share this story