അസമിൽ വ്യോമസേനാ വിമാനം തകർന്നു വീണു; ജോർഹട്ടിൽ ലാൻഡിംഗിനിടെ AN-32 വിമാനമാണ് അപകടത്തിൽപ്പെട്ടത്

Assam

അസം: അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ലാൻഡിംഗിനിടെ ഇന്ത്യൻ വ്യോമസേനയുടെ (IAF) AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നു വീണു. ഇന്ന് (ശനിയാഴ്ച) രാവിലെയായിരുന്നു അപകടം. ജോർഹട്ടിലെ റൗറിയ (Rowriah) എയർബേസിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

​ലാൻഡിംഗിനിടെയുണ്ടായ ശക്തമായ ആഘാതത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശത്ത് കനത്ത പുക ഉയർന്നതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയർബേസിലെ അടിയന്തര രക്ഷാപ്രവർത്തന സംഘവും അഗ്നിശമനസേനയും ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

​വിമാനത്തിലുണ്ടായിരുന്ന പൈലറ്റ്മാർ പരിക്കുകളടെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. മറ്റ് നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വ്യോമസേന കോർട്ട് ഓഫ് ഇൻക്വയറിക്ക് (Court of Inquiry) ഉത്തരവിട്ടിട്ടുണ്ട്. മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചു.

​സൈനികരെയും യുദ്ധസാമഗ്രികളും എത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രധാനമായും ഉപയോഗിക്കുന്ന ഇരട്ട എഞ്ചിനുള്ള തന്ത്രപ്രധാന ട്രാൻസ്പോർട്ട് വിമാനമാണ് അന്റോണോവ് AN-32 (Antonov AN-32). കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. 

Tags

Share this story