ഐഎഎസ് ദമ്പതികളുടെ മകൾ പത്താം നിലയിൽ നിന്ന് ചാടി മരിച്ചു

Dead

മുംബൈ: ഹരിയാനയിൽ ഐഎഎസ് ദമ്പതികളുടെ മകൾ പത്തു നിലയുള്ള കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചു. നിയമ വിദ്യാർഥിനിയാ ലിപി രസ്തോഗിയാണ് (27) മരിച്ചത്. പരീക്ഷാ ഫലത്തെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു പെൺകുട്ടിയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നാണ് പെൺകുട്ടി ചാടിയത്.

ലിപിയുടെ പിതാവ് വികാസ് റസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. അമ്മ രാധിക രസ്തോഗി ആഭ്യന്തര വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. മരണത്തിൽ ആർക്കും പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.

Share this story