ഐഎഎസ്-ഐപിഎസ് പോര് അതിരുകടന്നു; രൂപയെയും രോഹിണിയെയും സ്ഥലം മാറ്റി

rohini

കർണാടകയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി പോരടിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായ ഡി രൂപയെയും രോഹിണി സിന്ദൂരിയെയും സ്ഥലം മാറ്റി. രൂപ ഐപിഎസിനും രോഹിണി ഐഎഎസിനും വേറെ ചുമതലകളൊന്നും നൽകിയിട്ടില്ല. ഇരുവരെയും പരസ്യപ്രതികരണം നടത്തുന്നതിൽ നിന്ന് ഇന്നലെ ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. 

ഡി രൂപയുടെ ഭർത്താവ് മുനീഷ് മൗദ്ഗിലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ കൊവിഡ് കൺട്രോൾ റൂമിന്റെ ചുമതലയിൽ നിന്ന് ഡിപിആർ വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയത്. മൈസൂരു കെആർ നഗർ എംഎൽഎ മഹേഷുമായി അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതിനാണ് ദേവസ്വം കമ്മീഷണറായ രോഹിണി സിന്ദൂരിക്കെതിരെ നടപടി

രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനാണ് രൂപക്കെതിരെ നടപടി. കരകൗശല ബോർഡ് എംഡിയായിരുന്നു രൂപ. ഇരുവർക്കും പകരം ചുമതലകൾ ഒന്നും നൽകിയിട്ടില്ല
 

Share this story