ഐസിഎസ്ഇ 10, +2 പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു
May 14, 2023, 19:45 IST

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസ് ദേശീയ വിജയം 98.94 ശതമാനവും കേരളത്തിൽ 99.97 ശതമാനവുമാണ്. രണ്ടര ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
പ്ലസ് ടുവിൽ ദേശീയതലത്തിലെ വിജയം 96.94 ശതമാനവും കേരളത്തിൽ 99.88 ശതമാനവുമാണ്.
പത്താം ക്ലാസ്. പെൺകുട്ടികൾ: 99.21 ശതമാനം. ആൺകുട്ടികൾ 98.71 ശതമാനം. ക്ലാസ് 12 പെൺകുട്ടികൾ 98.01 ശതമാനം. ആൺകുട്ടികൾ - 95.96 ശതമാനം.
www. results.icse.org എന്ന വെബ്സൈറ്റിൽ പരീക്ഷഫലം അറിയാം.