ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
Apr 30, 2026, 16:56 IST
ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. റെക്കോഡ് വിജയശതമാനമാണ് കേരളത്തിൽ രേഖപ്പെടുത്തിയത്.
പത്താം ക്ലാസിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.97 ശതമാനവുമാണ് വിജയം. ആകെ വിജയശതകമാനം 99.18 ഉം 99.13 ശതമാനവുമാണ്.
കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാനിനേഷൻസാണ് ഫലം പ്രഖ്യാപിച്ചത്. കൗൺസിലിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ cise.org വഴിയും result.cisce.org വഴിയും ഫലം പരിശോധിക്കാവുന്നതാണ്.
