ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയം നുണയാണ്: രാഹുൽ ഗാന്ധി

rahul

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. ഇത് കോൺഗ്രസിനെതിരായ ക്രിമിനൽ നടപടിയാണ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഇതിന് പിന്നിലെന്നും രാഹുൽ ആരോപിച്ചു

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന ആശയം നുണയാണ്. ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കേണ്ട സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. എന്നാൽ കോൺഗ്രസിനെതിരായ ഈ ക്രിമിനൽ നടപടിക്കെതിരെ ഇവർ പ്രതികരിക്കുന്നില്ല. മോദി സർക്കാർ മരവിപ്പിച്ചിരിക്കുന്നത് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകൾ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തെ കൂടിയാണ്. 

രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്. അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.
 

Share this story