പ്രത്യയശാസ്ത്ര എതിരാളി ബിജെപി, രാഷ്ട്രീയ എതിരാളി ഡിഎംകെ: ഈറോഡിൽ റാലിയുമായി വിജയ്
കരൂർ ദുരന്തത്തിന് ശേഷം ആദ്യ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് ടിവികെ നേതാവും നടനുമായ വിജയ്. ഈറോഡിൽ നടന്ന റാലിയിലാണ് വിജയ് പങ്കടെുത്തത്. ഡിഎംകെ ദുഷ്ടശക്തിയാണെന്നും തന്റെ പാർട്ടിയായ ടിവികെ ശുദ്ധമാണെന്നും വിജയ് പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ സിഎൻ അണ്ണാദുരൈ, എംജിആർ എന്നിവർ ആരുടെയും വ്യക്തിഗത സ്വത്തല്ല. അവരുടെ പേര് ഉപയോഗിച്ചതിന് ആർക്കും പരാതിപ്പെടാൻ കഴിയില്ല
ക്രമസമാധാനപാലനം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടു. പത്താം വയസിൽ സിനിമയിൽ വന്നതാണ്. അപ്പോൾ മുതൽ ഞാൻ ഇവിടെയുണ്ട്. വിജയ്‌ക്കെതിരെ അപവാദം പറയുന്നവർക്ക് അറിയില്ല, ഇത് ഇന്നലെ പൊട്ടിമുളച്ചതല്ലെന്ന്. എല്ലാം ഉപേക്ഷിച്ച് ജനങ്ങൾക്കായി വന്ന വിജയ് യെ ജനങ്ങൾ ഒരിക്കലും കൈവിടില്ല
ഡിഎംകെയ്ക്ക് കൊള്ളയടിച്ച കാശാണ് തുണ. തനിക്ക് ജനപിന്തുണയാണ് തുണ. നിങ്ങൾക്ക് വേണ്ടിയാണ് വന്നത്. ജീവിതം മുഴുവൻ നിങ്ങളോട് നന്ദിയോടെ പ്രവർത്തിക്കും. പെരിയാർ എന്നുപറഞ്ഞ് ദയവുചെയ്ത് കൊള്ളയടിക്കരുത്. നമ്മുടെ രാഷ്ട്രീയ എതിരാളി ഡിഎംകെയാണ്. പ്രത്യയശാസ്ത്ര എതിരാളി ബിജെപിയുമാണെന്നും വിജയ് പറഞ്ഞു.
