ബിജെപിയാണ് മികച്ചതെങ്കിൽ എന്തിന് കോൺഗ്രസിൽ നിൽക്കണം: ശശി തരൂരിനോട് സന്ദീപ് ദീക്ഷിത്

tharoor

നരേന്ദ്രമോദി സ്തുതി നിരന്തരം നടത്തുന്ന ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ബിജെപിയാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ എന്തിനാണ് കോൺഗ്രസിൽ നിൽക്കുന്നതെന്ന് സന്ദീപ് ദീക്ഷിത് ചോദിച്ചു.

രാജ്യത്തെ കുറിച്ച് അദ്ദേഹത്തിന് കാര്യമായി ഒന്നും അറിയില്ലെന്ന് തോന്നുന്നു. അതാണ് ശശി തരൂരിന്റെ പ്രശ്‌നം. നിങ്ങളുടെ അഭിപ്രായത്തിൽ കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും രാജ്യത്തിന് നല്ലത് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ അവരുടെ നയങ്ങൾ തുടരണം. പിന്നെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്നും സന്ദീപ് ദീക്ഷിത് ചോദിച്ചു

ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനാണ് സന്ദീപ് ദീക്ഷിത്. ബിജെപിയുടെയോ മോദിയുടെയോ തന്ത്രങ്ങൾ നിങ്ങൾ പ്രവർത്തിക്കുന്ന പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയാൽ നിങ്ങൾ ഒരു വിശദീകരണം നൽകണം. അത് നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങളൊരു കാപട്യക്കാരനാണെന്നും സന്ദീപ് പറഞ്ഞു
 

Tags

Share this story