ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ കർഷക സംരക്ഷണത്തിന് നയം രൂപീകരിക്കുമെന്ന് രാഹുൽ

rahul

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ കർഷകരുടെ ശബ്ദമായി മാറുമെന്ന് രാഹുൽ ഗാന്ധി. കർഷകരെ സംരക്ഷിക്കാൻ നയങ്ങൾ രൂപപ്പെടുത്തുമെന്നും മഹാരാഷ്ട്രയിലെ നാസികിൽ കർഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു

കർഷകരുടെ കടം എഴുതി തള്ളൽ, കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ വിള ഇൻഷുറൻസ് പദ്ധതി പുനക്രമീകരിക്കൽ, കയറ്റുമതി, ഇറക്കുമതി നയങ്ങൽ രൂപീകരിക്കുമ്പോൾ വിളകളുടെ വില സംരക്ഷിക്കൽ എന്നിവയും രാഹുൽ വാഗ്ദാനം ചെയ്തു. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പ് നൽകുമെന്നും രാഹുൽ പറഞ്ഞു

ഇന്നലെ സ്ത്രീകൾക്കായി വൻ വാഗ്ദനങ്ങൾ രാഹുൽ ഗാന്ധി നടത്തിയിരുന്നു. ദരിദ്ര കുടുംബത്തിലെ ഒരു വനിതക്ക് വർഷത്തിൽ ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ നൽകും. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമേർപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് രാഹുൽ നടത്തിയത്.
 

Share this story