മോദി വീണ്ടും പ്രധാനമന്ത്രിയായാൽ പിന്നെ ഇന്ത്യയിൽ തെരഞ്ഞെടുപ്പുണ്ടാകില്ല: മല്ലികാർജുൻ ഖാർഗെ

Mallikarjun

ഭുവനേശ്വർ: നരേന്ദ്ര മോദി മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ ഈ വർഷം നടക്കുന്നത് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിരിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

മോദി വീണ്ടും പ്രധാനമന്ത്രിയായാൽ ഏകാധിപത്യമായിരിക്കും ഫലം. പിന്നെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ രാജ്യത്തുണ്ടാകില്ല, ഒഡീശയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യവേ ഖാർഗെ പറഞ്ഞു.

ബിജെപിയും ആർഎസ്എസും വിഷമാണ്. നമ്മുടെ അവകാശങ്ങൾ നമുക്ക് നിഷേധിക്കാനാണ് അവർ ശ്രമിക്കുന്നത്. സ്നേഹത്തിന്‍റെ കട തുറക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുമ്പോൾ, വെറുപ്പിന്‍റെ കട നടത്താനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും ഖാർഗെ.

Share this story