പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കും; പ്രിയങ്ക ഗാന്ധി

Gandhi

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായമാണ് പ്രിയങ്ക മുന്നോട്ട് വയ്ക്കുന്നത്. നോമിനേഷൻ രീതിയിലുള്ള തെരഞ്ഞടുപ്പിനേടുള്ള എതിർപ്പ് ഗാന്ധി പ്ലീനറി സമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞു.

നേതൃത്വത്തിലെ ഭൂരിഭാഗം പേരും തിരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കാരണം വീണ്ടും ഒരു തെരഞ്ഞെടുപ്പ് വന്നാൽ അത് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്കു കാരണമായേക്കാം. അക്കാരണത്താലാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

Share this story