സ്ത്രീയുടെ സമ്മതം വ്യജ വാഗ്ദാനത്തിലൂടെ നേടിയതാണെങ്കിൽ ബലാത്സംഗക്കുറ്റം നിലനിൽക്കും; സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീയുടെ സമ്മതം വ്യാജ വിവാഹത്തിലൂടെ നേടിയതാണെങ്കിൽ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. വ്യാജ വാഗ്ദാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ത്രീ സമ്മതം നൽകിയതെങ്കിൽ അതിനെ സമ്മതമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

തനിക്കെതിരായ ബലാത്സംഗക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി വിധിക്കെതിരെ പ്രതി നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ഈ കേസിൽ പരാതിക്കാരിയെ വിവാഹം കഴിച്ചതിന്‍റെ രേഖകൾ ഹാജരാക്കിയാൽ പ്രതിക്കെതെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനത്തിന്‍റെ പേരിൽ നാലുവർഷം സ്ത്രീയുമായി ബന്ധം തുടർന്നുവെന്നാണ് കേസ്. പ്രതി മറ്റൊരു സ്ത്രീയുമായുള്ള വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ കണ്ടതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്.

അതേസമയം, പരാതിക്കാരിയെ വിവാഹം കഴിച്ചിരുന്നുവെന്ന് വ്യക്തമാക്കി 'നിക്കാഹ്നാമ' യുടെ കോപ്പി പ്രതി ഹാജരാക്കി. ഇത് പരിശോധിച്ച് ബോധ്യപ്പെട്ട കോടതി പ്രതിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.

Share this story