മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ അംഗീകരിച്ചാൽ സഖ്യമാകാം; മുന്നണി ചർച്ചകൾ സജീവമാക്കി ടിവികെ

Vijay

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് സഖ്യ ചർച്ചകൾ സജീവമാക്കി തമിഴക വെട്രി കഴകം. പാർട്ടി അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാർട്ടി നേതൃയോഗം തീരുമാനിച്ചു. സഖ്യചർച്ചകൾക്കായി പുതിയ സമിതിയെ നിയോഗിച്ചു

മുന്നണി സംബന്ധിച്ച അന്തിമ തീരുമാനം വിജയ്‌യുടേതായിരിക്കും. ടിവികെ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിലാണ് തീരുമാനമായത്. വിജയ് സംസ്ഥാന പര്യടനം തുടരാനും തീരുമാനമായി. ഈ മാസം 16ന് ഈറോഡ് പൊതുയോഗം നടത്താനാണ് ടിവികെ നീക്കം

അതേസമയം 27 വർഷത്തോളം വിജയ്‌യുടെ പിആർഒ ആയിരുന്ന പിടി സെൽവകുമാർ ഡിഎംകെയിൽ ചേർന്നു. ടിവികെയിൽ വിജയ് യുടെ ഏകാധിപത്യമാണെന്നും പിതാവ് എസ് എ ചന്ദ്രശേഖറിന് പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ലെന്ന് സെൽവകുമാർ കുറ്റപ്പെടുത്തി.
 

Tags

Share this story