അധികാരം പിടിക്കാനായാൽ സത്യപ്രതിജ്ഞ കർത്തവ്യപഥിൽ; ഒരുക്കങ്ങൾ ആരംഭിച്ച് ബിജെപി

modi

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചാൽ സത്യപ്രതിജ്ഞ ആർഭാടപൂർവം നടത്താൻ കേന്ദ്രസർക്കാർ ആലോചന. ജൂൺ 9നോ പത്തിനോ കർത്തവ്യപഥിൽ വെച്ച് സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. 8000ത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങിനാണ് ബിജെപി ഒരുങ്ങുന്നത്

ബിജെപി നേതാക്കളും കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ യോഗം ചേർന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് തവണയും രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ.

മൂന്നാംഘട്ടവും അധികാരത്തിലെത്തിയാൽ ഗംഭീരമായി തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ബിജെപിയുടെ തീരുമാനം. നൂറിലധികം ക്യാമറകൾ ഉപയോഗിച്ച് പ്രസാർ ഭാരതി ചടങ്ങി ലൈവായി സംപ്രേഷണം ചെയ്യും.
 

Share this story