ഇന്ത്യയിലെ നിരക്ഷരതക്ക് കാരണം ബ്രിട്ടീഷ് ഭരണം: മോഹൻ ഭാഗവത്

mohan

ഇന്ത്യയിലെ നിരക്ഷരതക്ക് കാരണം ബ്രിട്ടീഷ് ഭരണമാണെന്ന ആരോപണവുമായി ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് ഇന്ത്യയിൽ ജനസംഖ്യയുടെ 70 ശതമാനവും അറിവുള്ളവരായിരുന്നു. തൊഴിലില്ലായ്മ ഏറെക്കുറെ ഇല്ലായിരുന്നു. അന്ന് ബ്രിട്ടനിൽ 17 ശതമാനമേ സാക്ഷതരയുണ്ടായിരുന്നുള്ളു. 

ബ്രിട്ടീഷുകാർ അവരുടെ വിദ്യാഭ്യാസ രീതി അടിച്ചേൽപ്പിച്ചതോടെ ഇന്ത്യയിൽ വിദ്യാഭ്യാസമുള്ളവരുടെ എണ്ണം 17 ശതമാനമായി താഴ്ന്നു. ജാതിമത ഭേദങ്ങളില്ലാതെയാണ് ഇന്ത്യയിൽ മുമ്പ് വിദ്യാഭ്യാസം നൽകിയിരുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു. 

ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് ഇന്ത്യയിൽ 70 മുതൽ 80 ശതമാനം വരെ ആളുകൾക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു. അന്ന് തൊഴിലില്ലായ്മയും ഉണ്ടായിരുന്നില്ല. ജാതിയുടെയും വർണത്തിന്റെയും പേരിലുള്ള വേർതിരിവുകളില്ലാതെ എല്ലാവരെയും സ്വാശ്രയരാക്കാൻ ഉന്നമിട്ടുള്ളതായിരുന്നു അവരുടെ നാട്ടിലെ വിദ്യാഭ്യാസ രീതി. പക്ഷേ ബ്രിട്ടീഷുകാർ അവരുടെ നാട്ടിലെ വിദ്യാഭ്യാസ രീതി ഇവിടെ അടിച്ചേൽപ്പിച്ചു. ഇത് നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തെ തകർത്തു കളഞ്ഞെന്നും മോഹൻ ഭാഗവത് പറഞ്ഞു.
 

Share this story