ഞാൻ മരിക്കുന്നു; മറ്റൊരു വിവാഹം കഴിക്കണം: പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും മകനും മരിച്ചു

Dead

പുനെ: പാർപ്പിട സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു. വാക്കഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാംഗെ ചൗക്ക് പ്രദേശത്താണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ കുടുംബം രണ്ട് വർഷമായി കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് താമസിച്ചിരുന്നത്. യുവതിയുടെ ഭർത്താവ് പുണെയിൽ ഐടി ജീവനക്കാരനാണ്.

യുവതിയും മകനും ലിഫ്റ്റിൽ പതിനെട്ടാം നിലയിലേക്ക് പോകുന്നത് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാടുന്നതിന് മുൻപ് ഇവർ ചെരിപ്പുകൾ അഴിച്ചു വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. യുവതിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നട്ടെല്ലിന് ഗുരുതരമായ അസുഖമുണ്ടായിരുന്നു. തന്റെ മരണശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിക്കണമെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.

Tags

Share this story