തെറ്റായ പരസ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നു; സുപ്രിം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ സംഭവത്തിൽ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് യോഗ പരിശീലകൻ ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാപ്പ് പറച്ചിൽ

തെറ്റായ പരസ്യങ്ങൾ നൽകിയതിൽ ഖേദിക്കുന്നു. കോടതി ഉത്തരവിനെ കുറിച്ച് പരസ്യവിഭാഗത്തിന് അറിയില്ലായിരുന്നുവെന്നും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണ കോടതിയിൽ പറഞ്ഞു. കോടതി നേരിട്ട് വിളിച്ചുവരുത്തിയതോടെയാണ് മാപ്പുപറച്ചിൽ

പതഞ്ജലിക്കെിതരെ ഐഎംഎ ആണ് സുപ്രിം കോടതിയെ സമീപിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടും പതഞ്ജലി അനുസരിച്ചില്ല. ഇതോടെയാണ് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ടുപോയത്.
 

Share this story