രാംലീല മൈതാനത്തെ ജനക്കൂട്ടത്തിന്റെ ചിത്രം എഐ നിർമ്മിതം; തട്ടിപ്പ് പോലും ശരിയായി നടത്താൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് കിരൺ റിജിജു

കിരൺ റി

ഡൽഹി രാംലീല മൈതാനത്ത് നടന്ന ഇന്ത്യാ (INDIA) സഖ്യത്തിന്റെ 'ചലോ ഡൽഹി' മഹാറാലിയിലെ ജനപങ്കാളിത്തത്തെക്കുറിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വലിയ ആരോപണം ഉന്നയിച്ചു. റാലിയിൽ വൻ ജനക്കൂട്ടം ഉണ്ടായിരുന്നുവെന്ന് കാണിക്കാൻ കോൺഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചതാണെന്നാണ് റിജിജു ആരോപിച്ചത്.

​എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചു:

​"രാംലീല മൈതാനം നിറഞ്ഞുകവിഞ്ഞു എന്ന് കാണിക്കാൻ വ്യാജ എഐ (AI) ഫോട്ടോ ഉണ്ടാക്കിയപ്പോൾ പോലും അത് കൃത്യമായി തയ്യാറാക്കാൻ കോൺഗ്രസിന്റെ വ്യാജ പ്രചാരണ ടീമിന് കഴിഞ്ഞില്ല."

​മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയാവശ്യപ്പെട്ട് നടത്തിയ റാലിയിൽ പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നില്ലെന്നും, മൈതാനത്തിന്റെ 40 ശതമാനത്തോളം ഒഴിവായിരുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പങ്കുവെച്ച ചില ചിത്രങ്ങൾ വ്യാജ എഐ ചിത്രങ്ങളാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി രംഗത്തുവന്നത്. 

Tags

Share this story