ഡൽഹിയിൽ രണ്ട് മുൻ എംഎൽഎമാർ പാർട്ടി വിട്ടു; കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

congress

ഡൽഹി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി വീണ്ടും രാജി. മുൻ എംഎൽഎമാരായ നീരജ് ബസോയ, നസീബ് സിംഗ് എന്നിവരാണ് രാജിവെച്ചത്. എഎപിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷ പദവി ഒഴിഞ്ഞ അർവിന്ദർ സിംഗ് ലൗലിയുടെ അനുയായികളാണ് ഇരുവരും

ലൗലിയോട് പാർട്ടി കാണിച്ച അനീതിയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും റിപ്പോർട്ടുണ്ട്. രാജിവെച്ച ഇരുവരും ബിജെപിയിലേക്ക് പോകുമെന്നാണ് വാർത്ത. യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിംഗ്. ഇരുവർക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിരീക്ഷക ചുമതല കൂടിയുണ്ടായിരുന്നു. 

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നേതാക്കളുടെ രാജി കോൺഗ്രസിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കനയ്യകുമാർ, ഉദിത് രാജ് തുടങ്ങിയ സ്ഥാനാർഥികൾക്കെതിരെയും ഒരു വിഭാഗം രംഗത്തുണ്ട്.
 

Share this story