ഹരിയാനയിൽ നായബ് സിംഗ് സൈനി നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു

naib

ഹരിയാനയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നായബ് സിംഗ് സൈനി നിയമസഭയിൽ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടെടുപ്പാണ് സഭയിൽ നടന്നത്. പത്ത് ജെജെപി എംഎൽഎമാരിൽ അഞ്ച് പേർ വോട്ടെടുപ്പിന് മുമ്പ് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. 

ബിജെപി-ജെജെപി സഖ്യം പിളർന്നതിന് പിന്നാലെ ഇന്നലെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടാർ രാജിവെക്കുകയായിരുന്നു. പിന്നാലെയാണ് നായബ് സിംഗ് സൈനി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 48 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സൈനി അവകാശപ്പെട്ടിരുന്നത്

ഭൂരിപക്ഷം തെളിയിച്ചതോടെ സഭാ സമ്മേളനം വിളിക്കാനുള്ള നടപടികളിലേക്ക് സർക്കാർ നടക്കും. 41 സീറ്റാണ് ബിജെപിക്ക് സഭയിലുള്ളത് ആറ് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു.
 

Share this story